Events Details

MAV ONAM 2017 @ Sprinvale Town Hall

Date: 27-Aug-2017

MAV ONAM 2017 @ Sprinvale Town Hall

മലയാളീ ഓണമഹോത്സവം 2017
======================================

മെൽബണിലെ മലയാളികൾ 41 വര്ഷം മുൻപ് , മലയാള മഹിമ മഹോന്നതമാക്കിയ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ , മഹാ മഹോത്സവമായ , ഓണം 2017 , ഈ വര്ഷം ഓഗസ്റ്റ് 27 -)0 തീയ്യതി (ഞായറാഴ്ച ) രാവിലെ 11 മണിമുതൽ സ്പ്രിങ് വൈൽ , ടൌൺ ഹാളിൽ ആഘോഷിക്കുവാൻ മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു .

ടിക്കറ്റ് നിരക്കുകൾ : $ 20 (Adult) ; $ 10 (Child) - ഈ കുറഞ്ഞ നിരക്കിൽ മെൽബണിലെ പ്രശസ്ത കാറ്ററിംഗ് / രേസ്ടുരന്റ്റ് - Coconut Lagoon - ഒരുക്കുന്ന സദ്യയും,കൂടാതെ മൂന്നു മണിക്കൂറോളം , നിങ്ങൾക്കായി ഒരുക്കുന്ന കലാവിരുന്നുകളുടെ വിശദാശംങ്ങൾ  ചുവടെ ചേർക്കുന്നു ....

 

പ്രശസ്ത ഗായകൻ ജാസി ഗിഫ്റ് നയിക്കുന്ന ഗാനമേള;

ജാസിഗിഫ്റ് : മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹത്തെ നമ്മൾക്ക് പ്രിയങ്കരൻ ആക്കുന്നത് , അദ്ദേഹത്തിന്റെ ലാളിത്യമുള്ള പെരുമാറ്റവും , കാതിനു ഇമ്പമാർന്ന വേറിട്ട പരുക്കൻ ശബ്ദവും ആണ് . ലജ്ജാവതിയെ എന്ന ഒറ്റഗാനത്തിലൂടെ മലയാള സിനിമാ ഗാന രംഗത്ത് നവ തരംഗം സൃഷ്ടിച്ച മാസോന്നും , പിന്നീട് ഒരു കലാകാരനും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് ഒരു നഗ്നസത്യമാണ് . മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മുഖ്യ അതിഥിയായി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടുകൾ പകരുവാൻ അദ്ദേഹം ഉണ്ടെന്ന കാര്യം അത്യാഹ്ളാദപൂർവ്വ0 ഇതിനാൽ അറിയിച്ചു കൊള്ളുന്നു

 

സാംസ്ക്കാരിക നായകനും , പ്രമുഖ കവിയുമായ ശ്രീ മുരുകൻ കാട്ടാക്കടയുടെ കവിതകൾ...

കണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താൽ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകൻ നായർ എന്ന മുരുകൻ കാട്ടാക്കട. 1967 മെയ് 25ന് ആമച്ചലിനടുത്ത് കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ജനിച്ചു. ബി രാമൻ പിള്ള, കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. കുരുടാം കോട്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിലായിരുന്നു താത്പര്യം. കേരളായൂണിവേഴ്സിറ്റിയിൽനിന്നും എം.ഫിലും നേടിയിട്ടുണ്ട്. 1992 മുതൽക്കേ അദ്ധ്യാപനരംഗത്ത് പ്രവർത്തിച്ചു. ഇപ്പോൾ ചേരാനല്ലൂർ ഹയർസെക്കണ്ടറി സ്കൂളിൽ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ്. വിവിധ ടിവി പരിപാടികളിൽ അവതാരകനും വിധികർത്താവുമായിട്ടുണ്ട്.

കണ്ണട, ബാഗ്ദാദ്, രേണുക, ഒരു നാത്തൂൻ പാട്ട്, ഉണരാത്ത പത്മതീർഥം, രക്തസാക്ഷി, പക എന്നിവയാണ് പ്രധാനപ്പെട്ട കവിതകൾ.

 

പിന്നണി ഗായികയും (ഒപ്പം , വില്ലൻ എന്നീ മോഹൻലാൽ സിനിമകളുടെ )- സ്റ്റേജ് ആർട്ടിസ്റ്റുമായ ഹരിത ബാലകൃഷ്ണൻ

പിന്നണി ഗായികയും (ഒപ്പം , വില്ലൻ എന്നീ മോഹൻലാൽ സിനിമകളുടെ )- സ്റ്റേജ് ആർട്ടിസ്റ്റുമായ ഹരിത ബാലകൃഷ്ണനും , ഈ വർഷത്തെ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങൾ അടിച്ചുപൊളിക്കാനും , നിങ്ങളോടൊപ്പം ഈ മലയാളീ മഹോത്സവത്തിൽ പങ്കുചേരുന്നു ..

 

നിങ്ങളെയെല്ലാം അത്ഭുത പരതന്ത്രമാക്കുന്ന മാനിസ്‌ക മായാജാല മാന്ത്രികൻ നിപിൻ നിരവത്ത് .

അമനുഷികമായി ഒന്നും ഇല്ല !!! പക്ഷെ Mentalist നിപിന്‍ നിരവത്ത് വരുന്നു മെല്‍ബനില്‍ എന്തോ പറയാനും കാണിക്കാനും .. മനസിന്‍റെ അപാരമായ അനന്തതയില്‍ നിന്നും അത്ഭുതങ്ങള്‍ കാണിക്കുന്ന Psychological Entertainerwww.nipinniravath.com പഴയ കാമുകിയുടെ പേര് പറയുക !!! മണ്‍ മറിഞ്ഞ ഒരാളുടെ ഓര്‍മ്മകള്‍ സ്റ്റേജില്‍ കൊണ്ടുവരുക !! ഹിപ്നോസിസ് , തുടങ്ങിയ മനുഷ്യ മനസിന്‌ വിശ്വസിക്കാന്‍ പറ്റാത്ത ഒരു പിടി അത്ഭുതങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു .

 

ഒരു പന്തിയിൽ 600പേർക്കായി  ഒരുമിരിച്ചുരുന്നുണ്ണാൻ  വിധത്തിൽ വിളമ്പുന്ന സദ്യ . സദ്യ വിളമ്പാൻ 40 -)ളം വോളന്റീർമാർ

600 പേർക്ക് ഒരു പന്തിയിൽ ഒരുമിച്ചു ഊണ് കഴിക്കാൻ സാധിക്കുന്ന രീതിയിൽ സദ്യവട്ടങ്ങളും , വിളമ്പുകാരെയും ഒരുക്കി ഈ വർഷത്തെ ഓണസദ്യ പൊടിപൊടിക്കാൻ , മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഭാരവാഹികൾ തയ്യാറെടുത്ത വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു . ആദ്യ പന്തിയിലെ സദ്യ കൃത്യം 12 : 30 നു ആരംഭിക്കും . പ്രത്യേക ട്രെയിനിങ് കിട്ടിയ നാൽപ്പതോളം വോളന്റീർമാർ ആയിരിക്കും , സദ്യ വിളമ്പുന്നത് . ഈ വർഷത്തെ സദ്യ ഒരുക്കുന്നത് മെൽബണിലെ പ്രശസ്ത റെസ്‌റ്റോറന്റ് ഉടമകളായ കോക്കനട്ട് ലഗൂൺ ഗ്രൂപ് ആണ് .

കൂടാതെ മെൽബണിലെ തിരഞ്ഞെടുത്ത ഗ്രൂപ്പ് ഡാൻസ് പെർഫെർമെർസിന്റെയും , അനൂപ് ദിവാകരന്റെ നേതൃത്വത്തിലുള്ള ഗായകവൃന്ദത്തിന്റെ മാസ്‌മരിക പ്രകടനങ്ങളും കൊണ്ട് നിങ്ങളെ ആനന്ദ നിർവൃതിയിലാറാടിക്കുവാൻ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ അത്യുത്സാഹ പൂർവ്വം തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചു വരുന്നു . എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് തമ്പി ചെമ്മനം (പ്രസിഡന്റ് ), ഫിന്നി മാത്യു (സെക്രട്ടറി )
For Phone Booking :
THAMPY CHEMMANAM (0423583682) ; FINNY MATHEW (0425 112 219) ; JOBY (0452 623 556); MADANAN (0430 245 919)

For Online Booking & Advance Registration >> http://www.mavaustralia.com.au/registration.php

27 August 2017 (Sunday)
Venue : SPRING VALE Town Hall
SPRING VALE

© 2015MAV. All Rights Reserved